വൈബ് ഫോർ വെൽനെസ് ഇൻ്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് ; ഹോളി ക്രോസ് കോളേജ് ജേതാക്കൾ
പുളിയമല ക്രൈസ്റ്റ് കോളേജിന് രണ്ടാം സ്ഥാനം
വൈബ് ഫോർ വെൽനസ് പദ്ധതിയുടെ ഭാഗമായി കട്ടപ്പന ബ്ലോക്ക് തല ഇൻറർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുറ്റടി ഹോളിക്രോസ് കോളേജ് ജേതാക്കളായി.
ആരോഗ്യവകുപ്പിന്റെ ആരോഗ്യം ആനന്ദം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൻ്റെയും ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ പുറ്റടി ഹോളിക്രോസ് കോളേജിൽ കട്ടപ്പന ബ്ലോക്കിന് കീഴിലുള്ള കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിലാണ് ആതിഥേയരായ ഹോളിക്രോസ് കോളേജ് ജേതാക്കൾ ആയത്.
ഈ ഇനത്തിൽ പുളിയമല ക്രൈസ്റ്റ് കോളേജിനാണ് രണ്ടാം സ്ഥാനം.
വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബൻ പാനോസ് നിർവഹിച്ചു.
ഉപ്പുതറ ഹെൽത്ത് സൂപ്പർവൈസർ കെ ടി ആൻ്റണി, വണ്ടൻമേട് ഹെൽത്ത് ഇൻസ്പെക്ടർ ഉപാസ് , വണ്ടൻമേട് ഗ്രാമപഞ്ചായത്ത് അംഗം ടോണി മാക്കോറ,ആരോഗ്യ വകുപ്പ് പ്രവർത്തകർ,കോളേജ് അധികൃതർ എന്നിവർ സന്നിഹിതരായിരുന്നു.






