ജില്ലാ ആശുപത്രിയില്‍ കാരുണ്യഫാര്‍മസി അനുവദിച്ചതായി പി.ജെ ജോസഫ് എം.എല്‍.എ
ജില്ലാ ആശുപത്രിയില്‍ കാരുണ്യകമ്മ്യൂണിറ്റി ഫാർമസി ആരംഭിക്കുന്നതിന് കേരള മെഡിക്കല്‍ സർവ്വീസസ് കോർപ്പറേഷന് അനുമതി നല്‍കി സർക്കാർ ഉത്തരവായതായി പി.ജെ ജോസഫ് എം.എല്‍.എ അറിയിച്ചു.
ഫാർമസി ജില്ലാ ആശുപത്രിയില്‍ അനുവദിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജിനോട് ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയില്‍ ഒരു മുറി കാരുണ്യ ഫാർമസി തുടങ്ങുന്നതിനും പുതിയ കെട്ടിടത്തിലെ ഒരു മുറി സ്റ്റോർ ഉപയോഗത്തിനും കോർപ്പറേഷന് അനുവാദം നല്‍കിയിട്ടുണ്ട്. ജീവൻരക്ഷാമരുന്നുകളും ബ്രാൻഡഡ് മരുന്നുകളും ഉള്‍പ്പടെ 70 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുന്നത് സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ ആശ്വാസമാകും. പൊതുജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ മരുന്നുകള്‍ ലഭ്യമാകുന്നതിന് ഫാർമസിയുടെ പ്രവർത്തനം സഹായകമാകുമെന്നും ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും പി.ജെ ജോസഫ് എം.എല്‍.എ പറഞ്ഞു.






