ഹിൽ ഹൈവേ റൺ സ്വാഗത സംഘം രൂപീകരണം കട്ടപ്പനയിൽ നടന്നു
കട്ടപ്പന: ഇടുക്കിയിലെ മലയോര ഹൈവേയിൽ സംഘടിപ്പിക്കുന്ന ഹിൽ ഹൈവേ റൺ പരിപാടിയുടെ സ്വാഗത സംഘം രൂപീകരണ യോഗം കട്ടപ്പനയിൽ നടന്നു. കട്ടപ്പന പ്രസ്സ് ക്ലബ് ഹാളിൽ ചേർന്ന യോഗം പ്രോഗ്രാം കമ്മിറ്റി രക്ഷാധികാരി സി.വി. വർഗീസ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ വി.ആർ. സജി അധ്യക്ഷത വഹിച്ചു.
ബോളിവുഡിലെ ‘അയൺ മാൻ’ എന്നറിയപ്പെടുന്ന മിലിന്ദ് സോമൻ്റെ നേതൃത്വത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി)യുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ കുട്ടിക്കാനം–കട്ടപ്പന മലയോരപാതയിലൂടെ ‘ഹിൽ ഹൈവേ റൺ’ സംഘടിപ്പിക്കാനാണ് തീരുമാനം.
ഓട്ടം ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 7ന് ആരംഭിക്കും.
കട്ടപ്പനയിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. പരിപാടി വിജയകരമായി നടത്തുന്നതിനായി വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും ചുമതലകൾ വിഭജിക്കുകയും ചെയ്തു.
മലയോര ഹൈവേയുടെ സൗന്ദര്യം ജനങ്ങളിലേക്ക് എത്തിക്കാനും കായിക സംസ്കാരം പ്രോത്സാഹിപ്പിക്കാനുമാണ് ഹിൽ ഹൈവേ റൺ സംഘടിപ്പിക്കുന്നതെന്ന് യോഗം വിലയിരുത്തി.






