വിനോദസഞ്ചാരി പാറയിൽ നിന്ന് വീണ് മരിച്ചു
സംഭവം ഇടുക്കി മറയൂരിൽ
മറയൂർ ന് സമീപം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ പാറയിൽ നിന്ന് കാൽവഴുതി വീണ വിനോദസഞ്ചാരി മരിച്ചു. കൊല്ലം ജില്ലയിലെ ചിതറ സ്വദേശി ദീപക് (29) ആണ് മരിച്ചത്.
കാന്തല്ലൂർ പെരടി പള്ളത്ത് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. കുളിക്കുന്നതിനിടെ പാറയിൽ നിന്ന് തെന്നി വീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഞ്ചംഗ സംഘത്തോടൊപ്പമാണ് ദീപക് മറയൂർ സന്ദർശിക്കാൻ എത്തിയിരുന്നത്.






