വേനല്‍ച്ചൂടിന് ആശ്വാസം : ജില്ലയിൽ വ്യാപകമായി വേനല്‍മഴ ലഭിച്ചു

വേനല്‍ച്ചൂടിന് ആശ്വാസം : ജില്ലയിൽ വ്യാപകമായി വേനല്‍മഴ ലഭിച്ചു

വേനല്‍ച്ചൂടിന് ആശ്വാസമായി ഇടുക്കി ജില്ലയില്‍ ഇന്നലെ വ്യാപകമായി വേനല്‍മഴ പെയ്തു. പല പ്രദേശങ്ങളിലും മഴയ്ക്കൊപ്പം ഇടിമിന്നലും അനുഭവപ്പെട്ടു. വൈകിട്ട് ആരംഭിച്ച മഴ പലയിടത്തും അരമണിക്കൂറിലേറെ നീണ്ടുനിന്നു.

അപ്രതീക്ഷിതമായി പെയ്ത മഴയെ തുടര്‍ന്ന് ചില ഭാഗങ്ങളില്‍ വൈദ്യുതി വിതരണവും താല്‍ക്കാലികമായി തടസ്സപ്പെട്ടു. കുടയോ മഴക്കോട്ടോ ഇല്ലാതെ പുറത്തിറങ്ങിയവര്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും കടത്തിണ്ണകളിലും അഭയം തേടേണ്ടിവന്നു. എങ്കിലും ഏറെ നാളായി കാത്തിരുന്ന മഴ ലഭിച്ചതിന്റെ സന്തോഷത്തില്‍ പലരും സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ തത്സമയം പങ്കുവെച്ചും സ്റ്റാറ്റസുകളിലൂടെ ആഘോഷിക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

ജില്ലയിലെ വിവിധ ഭാഗങ്ങളിലുപോലെ തൊടുപുഴ നഗരത്തിലും അപ്രതീക്ഷിതമായി ഒരു മണിക്കൂറിലേറെ നല്ല മഴ ലഭിച്ചു. മഴയ്ക്ക് മുമ്പ് ശക്തമായ കാറ്റും വീശിയിരുന്നു. അതേസമയം മലയോര മേഖലകളില്‍ പച്ചക്കപ്പ അരിഞ്ഞ് ഉണക്കാനിട്ട കര്‍ഷകര്‍ക്ക് മഴ തിരിച്ചടിയായി.

Slide 1
Slide 2
Slide 3
Slide 4

സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനങ്ങള്‍ക്ക് പിന്നാലെയാണ് ഈ മഴ പെയ്തത്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന സൂചനകളാണ് ലഭിക്കുന്നത്.