പുതുയുഗ യാത്രയോടനുബന്ധിച്ച് കെ.പി.സി.സി സംസ്കാരസാഹിതി കലാജാഥ ഇടുക്കിയിൽ പര്യടനം നടത്തി

പുതുയുഗ യാത്രയോടനുബന്ധിച്ച് കെ.പി.സി.സി സംസ്കാരസാഹിതി കലാജാഥ ഇടുക്കിയിൽ പര്യടനം നടത്തി

വി.ഡി. സതീശൻ നേതൃത്വം നൽകുന്ന പുതുയുഗ യാത്ര കാസർകോട് നിന്ന് ആരംഭിച്ചതിന്റെ ഭാഗമായി, കെ.പി.സി.സി സംസ്കാരസാഹിതി സംഘടിപ്പിച്ച കലാജാഥ ഇന്ന് ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി.

Slide 1
Slide 2
Slide 3
Slide 4

ജില്ലയിലെ അടിമാലി, നെടുങ്കണ്ടം, കുമളി, ചെറുതോണി എന്നിവിടങ്ങളിൽ കലാജാഥയുടെ ഭാഗമായി നാടകം അവതരിപ്പിച്ചു. സംസ്കാരസാഹിതിയുടെ ചെയർമാൻ സി.ആർ. മഹേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ, വൈസ് ചെയർമാൻ പ്രദീപ് പയ്യന്നൂർ രചനയും സംവിധാനവും നിർവഹിച്ച “കള്ളനും കപ്പിത്താനും” എന്ന സമകാലിക രാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കിയ നാടകമാണ് അവതരിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4

അടിമാലിയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സംസ്കാരസാഹിതിയുടെ ഇടുക്കി ജില്ലാ ചെയർമാൻ വിനു സ്കറിയ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ദേവികുളം നിയോജകമണ്ഡലം കൺവീനർ ഒ.ആർ. ശശി ഉദ്ഘാടനം നിർവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് പി.വി. സ്കറിയ, ബ്ലോക്ക് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദിഖ് ഉൾപ്പെടെ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

നെടുങ്കണ്ടത്ത് നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. അഡ്വ. സേനാപതി വേണു, എം.എൻ. ഗോപി, സി.എസ്. യശോധരൻ എന്നിവർ പ്രസംഗിച്ചു.

കുമളിയിൽ നടന്ന പരിപാടിയിൽ ആന്റണി ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം നിർവഹിച്ചു. റോബിൻ കാരക്കാട്, എം.എം. വർഗീസ്, കെ.എസ്. മുഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4

ചെറുതോണിയിൽ നടന്ന സമാപന സമ്മേളനത്തിൽ സി.പി. സലിം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം എ.പി. ഉസ്‌മാൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കപറമ്പിൽ, അനിൽ ആനക്കനാട്ട് എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4