സാമൂഹിക നീതി ദിനത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ജില്ലാതല നിയമ സാക്ഷരത ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ഇടുക്കി: സാമൂഹിക നീതി ദിനത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ജില്ലാതല നിയമ സാക്ഷരത ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. എക്സൈസ് വകുപ്പും വിമുക്തി മിഷൻയും സംയുക്തമായി നടത്തുന്ന പരിപാടി ഫെബ്രുവരി 26 വ്യാഴാഴ്ച രാവിലെ 10 മണിക്ക് College of Applied Science (IHRD) Muttom ൽ നടക്കും.
ഇടുക്കി ജില്ലയിലെ എല്ലാ കോളേജുകളിൽ നിന്നുമുള്ള രണ്ട് പേർ അടങ്ങിയ ടീമുകൾക്ക് പങ്കെടുക്കാം. അബ്കാരി നിയമം, എൻ.ഡി.പി.എസ് നിയമം, ഭാരതീയ ന്യായ സംഹിത, വിമുക്തി മിഷൻ പ്രവർത്തനങ്ങൾ എന്നിവയാണ് വിഷയങ്ങൾ.
മത്സരത്തിൽ ഒന്നാം സമ്മാനമായി 3000 രൂപയും, രണ്ടാം സമ്മാനമായി 2000 രൂപയും, മൂന്നാം സമ്മാനമായി 1000 രൂപയും നൽകും. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ്.






