ജില്ലയിലെ ഭൂപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ ഇടത്-വലത് മുന്നണികൾ ഒളിച്ചുകളി നടത്തുകയാണെന്ന് ബി.ഡി.ജെ.എസ്

ജില്ലയിലെ ഭൂപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ ഇടത്-വലത് മുന്നണികൾ ഒളിച്ചുകളി നടത്തുകയാണെന്ന് ബി.ഡി.ജെ.എസ്

ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ ഇടത്-വലത് മുന്നണികൾ ഒളിച്ചുകളി നടത്തുകയാണെന്ന് ഭാരത് ധർമ്മ ജനസേന (ബി.ഡി.ജെ.എസ്) ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പട്ടയ പ്രശ്നം, രൂക്ഷമായ വന്യജീവി ആക്രമണം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പരസ്പരം ആരോപണ-പ്രത്യാരോപണങ്ങൾ ഉയർത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന രാഷ്ട്രീയ നാടകമാണ് ഇരു മുന്നണികളും നടത്തുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. കാലാകാലങ്ങളായി മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികൾക്ക് ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ തുല്യമായ ഉത്തരവാദിത്തമുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പനയിലെ ഷോപ്പ്സൈറ്റുകൾക്കും നിർമ്മാണ നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സംസ്ഥാന സർക്കാരിന് വ്യക്തത വരുത്താൻ കഴിയുന്നില്ലെന്നും വിമർശിച്ചു. വകുപ്പുകൾ തമ്മിൽ പരസ്പരം കുറ്റപ്പെടുത്തുന്ന നിലയിലേക്കാണ് ഭരണകൂടം മാറിയതെന്നും, വർഗീയതയെ കൂട്ടുപിടിച്ച് അധികാരം പിടിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ ശ്രമമെന്നും യോഗം ആരോപിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കിയിലൂടെ കടന്നുപോയ മുന്നണി ജാഥകൾ പരസ്പരം ചളിവാരിയെറിയുന്ന രാഷ്ട്രീയ പ്രചരണത്തിനപ്പുറം ജനകീയ വിഷയങ്ങളെ സൗകര്യപൂർവ്വം അവഗണിച്ചതായും കമ്മിറ്റി അഭിപ്രായപ്പെട്ടു.

കട്ടപ്പനയിൽ ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോർഡ് ചെയർപേഴ്സണുമായ അഡ്വ. സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, സംസ്ഥാന സമിതി അംഗങ്ങളായ മനേഷ് കുടിക്കയത്ത്, പാർഥേശൻ ശശികുമാർ, നേതാക്കളായ ബിനീഷ് കെ.പി., സന്തോഷ് തോപ്പിൽ, ജോബി വാഴാട്ട്, സന്ദീപ് ഇ.യു., ബിനോജ് ടി.കെ., അഭിലാഷ് കാലാച്ചിറ, സിന്ധു കെ.എസ്., അശോകൻ കാരുവേലിൽ, സുരേഷ് പി.സി. എന്നിവർ സംസാരിച്ചു.