ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജില്‍ സില്‍വര്‍ ജൂബിലി ആഘോഷം നാളെ
ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജ് സില്‍വർ ജൂബിലി ആഘോഷം നാളെ രാവിലെ 11 ന് കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തില്‍ നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.
കിഫ്ബി സഹായത്തോടെ 22.60 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മെൻസ് ഹോസ്റ്റൽ ബഹുനില മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനവും, ഇടുക്കി പാക്കേജ് മൾട്ടി ജിംനേഷ്യത്തിന്റെ ഉദ്ഘാടനവും നടക്കും. ഇതോടൊപ്പം പുതിയ ബി.ടെക് റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടത്തും.






