ജില്ലയില്‍ ആദ്യമായി എൻഡോവാസ്‌കുലർ അയോർട്ടിക് റിപ്പയർ ശസ്ത്രക്രിയ വിജയകരമാക്കി സ്മിത മെമ്മോറിയല്‍ ആശുപത്രി

ജില്ലയില്‍ ആദ്യമായി എൻഡോവാസ്‌കുലർ അയോർട്ടിക് റിപ്പയർ ശസ്ത്രക്രിയ  വിജയകരമാക്കി സ്മിത മെമ്മോറിയല്‍ ആശുപത്രി

തൊടുപുഴ: ജില്ലയില്‍ ആദ്യമായി അതീവ സങ്കീർണ്ണമായ എൻഡോവാസ്‌കുലർ അയോർട്ടിക് റിപ്പയർ (ഇ.വി.എ.ആർ) ശസ്ത്രക്രിയ തൊടുപുഴ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആൻഡ് റിസർച്ച് സെന്ററിലെ കാർഡിയാക് സയൻസ് വിഭാഗം വിജയകരമായി പൂർത്തിയാക്കി.

Slide 1
Slide 2
Slide 3
Slide 4

73 വയസ്സുള്ള കരൾ രോഗിയിലാണ് ശസ്ത്രക്രിയ നടത്തിയത്. രോഗിയുടെ അയോർട്ടയിൽ രക്തസ്രാവത്തിന് സാധ്യതയുള്ള തരത്തിലുള്ള വിള്ളലുകളും വ്രണങ്ങളും കണ്ടെത്തിയിരുന്നു. ശാരീരികാവസ്ഥ പരിഗണിച്ച് തുറന്ന ശസ്ത്രക്രിയയ്ക്ക് ഉയർന്ന അപകടസാധ്യത ഉണ്ടായതിനാൽ, അത്യാധുനികമായ ഇ.വി.എ.ആർ രീതിയിലൂടെ സ്റ്റെന്റ് സ്ഥാപിച്ച് രോഗിയുടെ ജീവൻ രക്ഷിക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

ആശുപത്രി മാനേജ്‌മെന്റിന്റെയും കാർഡിയാക് സയൻസ് വിഭാഗത്തിലെ ഡോ. പ്രവീൺ ചാക്കോ, ഡോ. ജോസഫ്, ഡോ. ആനന്ദ് എന്നിവർ ചേർന്നുള്ള ഏകോപിത പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ആശുപത്രി സി.ഇ.ഒ ഡോ. രാജേഷ് നായർ അറിയിച്ചു. ഓപ്പറേഷൻ തിയേറ്റർ വിഭാഗത്തിന്റെയും അനസ്‌തേഷ്യ വിഭാഗത്തിന്റെയും മികച്ച പിന്തുണയും ശസ്ത്രക്രിയ വിജയകരമാക്കുന്നതിൽ നിർണായകമായി.