തുവൽ–ഇട്ടിത്തോപ്പ് ബി.എം.ബി.സി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന്
തുവൽ–ഇട്ടിത്തോപ്പ് ബി.എം.ബി.സി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് (മാർച്ച് 1) രാവിലെ 10.30 ന് പെങ്ങാട്ടുകേൽപ്പടിയിൽ നടക്കും.
350 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന റോഡിന്റെ ഉദ്ഘാടനം ഉടുമ്പൻചോല എം.എൽ.എ ശ്രീ എം. എം. മണി നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബുദ്ദീൻ ഇട്ടിക്കൽ അധ്യക്ഷത വഹിക്കും.
പ്രദേശത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും യാത്രാസൗകര്യങ്ങൾ സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് റോഡ് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നത്. പ്രദേശവാസികളും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.






