നിയമ സഭ തിരഞ്ഞെടുപ്പ് , എൻഡിഎ കേരളത്തിൽ മുന്നേറ്റം നടത്തും: സംഗീത വിശ്വനാഥൻ
കട്ടപ്പന: നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) ശ്രദ്ധേയമായ മുന്നേറ്റം നടത്തുമെന്ന് സ്പൈസസ് ബോർഡ് ചെയർപേഴ്സനും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. സംഗീത വിശ്വനാഥൻ പറഞ്ഞു. ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം നേതൃസംഗമം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ഇടത്-വലത് മുന്നണികളുടെ വർഗീയ പ്രീണനവും സംസ്ഥാനത്തെ വികസന മുരടിപ്പും കണ്ടുമടുത്ത കേരള ജനതയുടെ മനസ് എൻഡിഎയ്ക്കൊപ്പമാണെന്ന് സംഗീത വിശ്വനാഥൻ അഭിപ്രായപ്പെട്ടു.
ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന നേതൃസംഗമത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ മനീഷ് കുടിക്കയത്ത്, ബിനീഷ് കെ.പി., സന്തോഷ് തോപ്പിൽ, ബിനോജ് ടി.കെ., ജോബി വാഴാട്ട്, അജി മുട്ടുകാട്, സിനീഷ് വിജയൻ, ജയമോൾ സുകു, വിനു കുന്നേൽ, അശോകൻ കാരുവേലിൽ, സുരേഷ് പി.സി., സുകു പി.എം. എന്നിവർ സംസാരിച്ചു.






