സ്ഥാനാർത്ഥിത്വം മാറ്റിയത് അറിഞ്ഞിട്ടില്ലെന്ന് എം.എം മണി

സ്ഥാനാർത്ഥിത്വം മാറ്റിയത് അറിഞ്ഞിട്ടില്ലെന്ന് എം.എം മണി

ഉടുമ്പൻചോല മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ താൻ അറിഞ്ഞിട്ടില്ലെന്ന് മുൻ മന്ത്രി എം.എം മണി വ്യക്തമാക്കി. പാർട്ടി കമ്മിറ്റികളാണ് സ്ഥാനാർഥിത്വം നിർണയിക്കുന്നതെന്നും വ്യക്തികൾക്ക് അതിൽ തീരുമാനാധികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

കെ.കെ ജയചന്ദ്രനെ സ്ഥാനാർഥിയാക്കുന്നതുമായി ബന്ധപ്പെട്ട വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും പാർട്ടി തീരുമാനം എന്തായാലും അതനുസരിച്ച് പ്രവർത്തിക്കുമെന്നും എം.എം മണി വ്യക്തമാക്കി.

“ഇച്ചിരി ഷുഗറൊക്കെ ഉണ്ട്… അതുകൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തടസമൊന്നുമില്ല,” എന്നും അദ്ദേഹം പ്രതികരിച്ചു.

ജയചന്ദ്രൻ മുൻപ് 15 വർഷം എം.എൽ.എയായിരുന്ന വ്യക്തിയാണെന്നും വീണ്ടും വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയാണെന്നും മാധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ എം.എം മണി കൂട്ടിച്ചേർത്തു. ടേം വ്യവസ്ഥയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.