കേരള പുലയർ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയൻ വാർഷിക സമ്മേളനം നടന്നു

കേരള പുലയർ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയൻ വാർഷിക സമ്മേളനം നടന്നു

കേരള പുലയർ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയൻ വാർഷിക സമ്മേളനം നടന്നു

Slide 1
Slide 2
Slide 3
Slide 4

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്നും പട്ടിക വർഗ്ഗ ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ പ്രകടനപത്രികകളിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പാർട്ടികളോട് കൃത്യമായ രാഷ്ട്രീയ സമീപനം സ്വീകരിക്കുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.എം.എസ് സംസ്ഥാന ഖജാൻജി ജി. സുരേന്ദ്രൻ പറഞ്ഞു.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളായ ടി.സി. സുകു, ആതിര രാഹുൽ എന്നിവർക്ക് ചടങ്ങിൽ ആദരവ് നൽകി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സഭാ അംഗങ്ങളെയും അനുമോദിച്ചു.

തൊടുപുഴ പോലീസ് സ്റ്റേഷൻ പി.ആർ.ഒ വി.എ. ബിജു ബോധവൽക്കരണ ക്ലാസ് നയിച്ചു. ജില്ലാനേതാക്കളായ പി.കെ. സരേഷ് കുമാർ, കെ.ജി. സോമൻ, ജാനമ്മ ശിവരാമൻ, യൂണിയൻ നേതാക്കളായ പി.ഒ. കുഞ്ഞപ്പൻ, അനീഷ് കുമാർ, ജിഷമോൾ എന്നിവർ സംസാരിച്ചു.

യോഗത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റായി അഖിൽ പി. രാജൻ, സെക്രട്ടറിയായി എം.കെ. പരമേശ്വരൻ, ഖജാൻജിയായി ബാബു ഇടവെട്ടി എന്നിവരെ തെരഞ്ഞെടുത്തു.