കട്ടപ്പനയിൽ മന്ത്രി റോഷി അഗസ്റ്റിനെതിരെ NDA പ്രതിഷേധം
ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നടക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതായി ആരോപിച്ച് റോഷി അഗസ്റ്റിൻെെരെയാണ് കട്ടപ്പനയിൽ എൻഡിഎ പ്രതിഷേധവും ധർണ്ണയും സംഘടിപ്പിച്ചത്.
ഇടുക്കി എംഎൽഎ കൂടിയായ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആറ്റുകാൽ പൊങ്കാലയുടെ നടത്തിപ്പിനെ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്നതായാണ് എൻഡിഎ നേതാക്കൾ ആരോപിച്ചത്. ഇതിന്റെ ഭാഗമായി കട്ടപ്പനയിൽ പ്രകടനം നടത്തി ഗാന്ധി സ്‌ക്വയറിൽ ധർണ്ണയും നടത്തി.
ധർണ്ണയിൽ ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ, സൗത്ത് ജില്ലാ ജനറൽ സെക്രട്ടറിമാരായ രതീഷ് വരകുമല, കെ. കുമാർ, ബി.ഡി.ജെ.എസ് പീരുമേട് മണ്ഡലം കൺവീനർ സുബീഷ് എം.ബി എന്നിവർ പ്രസംഗിച്ചു.
എൻഡിഎ നേതാക്കളായ സി.കെ ശശി, രത്നമ്മ ഗോപിനാഥ്, എം.എൻ മോഹൻദാസ്, കെ.എൻ പ്രകാശ്, പി.എൻ പ്രസാദ്, തങ്കച്ചൻ പുരയിടം, സന്തോഷ് ശക്തീശ്വരം, സുരേഷ് എ.ആർ എന്നിവർ ധർണ്ണയിൽ സംസാരിച്ചു.





