കട്ടപ്പന ടൂറിസം ഹബ്ബില്‍ പുളിയൻമലയെ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
കട്ടപ്പന നഗരസഭയിലെ 14, 15, 16 വാർഡുകളിൽ പൂർത്തീകരിച്ച റോഡുകൾ ഉൾപ്പെടെ വിവിധ വികസന പദ്ധതികൾക്ക് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു.
ബഡ്ജറ്റിൽ പ്രഖ്യാപിച്ച 20 കോടി രൂപയുടെ കട്ടപ്പന ടൂറിസം ഹബ്ബിൽ പുളിയൻമലയെ ഉൾപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നതിനു ഈ തീരുമാനം സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കളരിക്കല്‍പ്പടി - ആനകുത്തി റോഡ്, ആനകുത്തി - അപ്പാപ്പൻപടി റോഡ്, ശിവലിംഗ പളിയക്കുടി - കടുക്കാസിറ്റി റോഡ്, അമ്പലമേട് - അമ്പലപ്പാറ - വട്ടുകുന്നേല്‍പ്പടി റോഡ്, ശിവലിംഗക്കുടി നഗരത്തിന്റെ നവീകരണം എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.
നഗരസഭ കൗൺസിലർ വി.ആർ സജി അധ്യക്ഷത വഹിച്ചു. കെ.എസ് മോഹനൻ, അഡ്വ. മനോജ് എം തോമസ്, എം.സി ബിജു, എസ്.എസ് പാൽരാജ്, കെ.എ മണി, ബിന്ദുലത രാജു, മഞ്ജു സുരേഷ്, എ. രാജ, എൻ. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.





