സാൻജോ വോളി : വോളിബോൾ മത്സരം നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി.
ഫാ. എബിൻ കുഴിമുള്ളിലിന്റെ സ്മരണാർത്ഥം സാൻജോ കോളേജ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന നാലാമത് സാൻജോവോളി വോളിബോൾ മത്സരം നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി നടക്കും.
വൈകിട്ട് നാല് മണിമുതൽ പ്രദേശിക ടീമുകളുടെ മത്സരങ്ങളും ആറുമണിമുതൽ പ്രധാന മത്സരങ്ങളും ആരംഭിക്കും. മത്സര വിജയികൾക്ക് 50,001 രൂപ ക്യാഷ് അവാർഡും എവർറോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 40,001 രൂപ ക്യാഷ് അവാർഡും എവർറോളിംഗ് ട്രോഫിയും സമ്മാനിക്കും.
നാളെ വൈകിട്ട് ആറിന് മന്ത്രി റോഷി അഗസ്റ്റിൻ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.
രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, ഫാ. രാജീവ് ഞാണയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിപിൻ ചെറുതാനിക്കൽ, രാജാക്കാട് സബ് ഇൻസ്‌പെക്ടർ അഭിജിത്, ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, ഫാ. ജോൺ കലൂർ, ഫാ. എബിൻ ആലുങ്കൽതാഴെ എന്നിവർ പ്രസംഗിക്കും.
മാർച്ച് 8 ന് നടക്കുന്ന ഫൈനൽ മത്സരത്തിന് ശേഷം നടക്കുന്ന സമാപന സമ്മേളനം ബൈസൺവാലി പഞ്ചായത്ത് പ്രസിഡന്റ് ശാലമോൾ സാബു ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയർമാൻ ഫാ. ജോബിൻ പേണാട്ടുകന്നേൽ, കൺവീനർ ബോസ് തകിടിയേൽ, കോർഡിനേറ്റർ ജോസ് പൊട്ടംപ്ലാക്കൽ, ബെന്നി പാലക്കാട്ട്, ബാബു കൊച്ചുപുര എന്നിവർ അറിയിച്ചു.





