ജനങ്ങൾക്ക് അഞ്ച് ഗ്യാരണ്ടി പ്രഖ്യാപിച്ച് യുഡിഎഫ്; വാഗ്ദാനങ്ങളുമായി രാഹുല്‍ ഗാന്ധി

ജനങ്ങൾക്ക് അഞ്ച് ഗ്യാരണ്ടി പ്രഖ്യാപിച്ച് യുഡിഎഫ്;  വാഗ്ദാനങ്ങളുമായി രാഹുല്‍ ഗാന്ധി

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജനങ്ങൾക്ക് അഞ്ച് പ്രധാന ഗ്യാരണ്ടികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി.

Slide 1
Slide 2
Slide 3
Slide 4

കെ.എസ്.ആര്‍.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ സഹായം, ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തല്‍, പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, 5 ലക്ഷം രൂപ വരെ ബിസിനസ് ലോണ്‍ നല്‍കല്‍, മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കല്‍ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ.

ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും യുവാക്കളെയും സ്ത്രീകളെയും ശക്തിപ്പെടുത്തുന്നതിനുമാണ് ഈ പദ്ധതികള്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.