കട്ടപ്പന റോട്ടറി ക്ലബ് അപ്പ് ടൗൺ വനിതാദിനാഘോഷം സംഘടിപ്പിച്ചു

കട്ടപ്പന റോട്ടറി ക്ലബ് അപ്പ് ടൗൺ വനിതാദിനാഘോഷം സംഘടിപ്പിച്ചു

കട്ടപ്പന: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് അപ്പ് ടൗൺ കട്ടപ്പനയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. കട്ടപ്പനയിലെ ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വനിതകളെ ആദരിച്ച് വനിതാ ഐക്കൺ അവാർഡുകൾ വിതരണം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്‌സൺ ലീലാമ്മ ബേബി പരിപാടി ഉദ്ഘാടനം ചെയ്ത് അവാർഡുകൾ വിതരണം ചെയ്തു. ഡോ. നന്ദന പ്രകാശ്, ശ്യാമ സൂര്യലാൽ, ആതിര അശോക്, ബിൻസി സി ജോ മോൻ, ഗൗരി ബിലീഷ്, കൃഷ്ണ കുഞ്ഞുമോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

റോട്ടറി വനിതാ വിംഗ് പ്രസിഡന്റ് ദേവിക പ്രദീപ് പരിപാടിക്ക് നേതൃത്വം നൽകി. റോട്ടറി ക്ലബ് അപ്പ് ടൗൺ പ്രസിഡന്റ് പ്രദീപ് എസ്. മണി അധ്യക്ഷത വഹിച്ചു.

തിരഞ്ഞെടുക്കപ്പെട്ട അസിസ്റ്റന്റ് ഗവർണർ മനോജ് അഗസ്റ്റിൻ, ക്ലബ് സെക്രട്ടറി കെ.എസ്. രാജീവ്, മുൻ അസിസ്റ്റന്റ് ഗവർണർ രാജേഷ് നാരായണൻ എന്നിവർ സംസാരിച്ചു