ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു

ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു

കുടയത്തൂർ: വിവിധ ഹിന്ദു സമുദായ സംഘടനകളും ക്ഷേത്ര കമ്മിറ്റികളും ഹിന്ദു സംഘടനകളും ചേർന്ന് കുടയത്തൂരിൽ ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു. കുടയത്തൂർ സരസ്വതി സ്കൂൾ മൈതാനിയിൽ നടന്ന സമ്മേളനത്തിൽ വലിയ ജനപങ്കാളിത്തം ഉണ്ടായി.

Slide 1
Slide 2
Slide 3
Slide 4

ശബരി ബാലികാ സദനം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഭജനകളോടെ പരിപാടിക്ക് തുടക്കമായി. സ്വാഗതസംഘം അധ്യക്ഷൻ എൻ.വി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.

വാഴൂർ തീർത്ഥപാദാശ്രമത്തിലെ സ്വാമി ഗരുഡ ധ്വജാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാഷ്ട്രിയ സ്വയം സേവക സംഘം സംസ്ഥാന ധർമ്മ ജാഗരൺ സംയോജകൻ എം.ആർ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.

മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സിന്ധു രാജീവ്, സ്വാഗതസംഘം ജനറൽ കൺവീനർ ഷാജികുമാർ കാവുവിളയിൽ, സംയോജകൻ എം.ടി. രഞ്ജിത് എന്നിവർ പ്രസംഗിച്ചു.

പുറപ്പുഴ കാർത്തികേയ ഭജൻസ് അവതരിപ്പിച്ച ഭജനങ്ങൾ, കുണിഞ്ഞി നാട്യ കലാക്ഷേത്ര സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച കൈകൊട്ടിക്കളി, കുടയത്തൂർ പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളിലെ മാതൃസമിതികളുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര തുടങ്ങിയ കലാപരിപാടികളും സമ്മേളന വേദിയിൽ അരങ്ങേറി.