സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
സേവാഭാരതി, ബി.എസ്.എസ് ഹെൽത്ത് കെയർ ഇന്റർനാഷണൽ ക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഇടുക്കി ഡെപ്യൂട്ടി കളക്ടർ ദീപ കെ.പി നിർവഹിച്ചു.
ബി.എസ്.എസ് ഹെൽത്ത് കെയർ ഇന്റർനാഷണൽ ക്ലിനിക്കിലെ ഡോ. ആനന്ദരാജ് ക്യാമ്പിന് നേതൃത്വം നൽകി. ആരോഗ്യ പരിശോധനയ്ക്ക് പുറമേ ഷുഗർ, കൊളസ്‌ട്രോൾ പരിശോധനകളും ഡയബറ്റിക് മൂലമുള്ള മുറിവുകൾ, ദീർഘകാലമായി ഉണങ്ങാത്ത മുറിവുകൾ, വേരിക്കോസ് മുറിവുകൾ തുടങ്ങിയവയ്ക്കുള്ള പരിശോധനയും ക്യാമ്പിൽ നടന്നു.
വാർഡ് കൗൺസിലർമാരായ ഗോപാലകൃഷ്ണൻ, ജിതേഷ് സി. ഇഞ്ചക്കാട്ട്, വിജയകുമാരി പി.ആർ എന്നിവർ സംസാരിച്ചു. സേവാഭാരതി അംഗങ്ങളായ ഡോ. സി.ജി. സോമശേഖരൻ, എം.വി. ജയൻ, സന്തോഷ് കുമാർ, ബാബു കെ.ആർ, ഹരിശാന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബി.എസ്.എസ് ഹെൽത്ത് കെയർ ഇന്റർനാഷണലിന്റെ ജി.എം അമൽ എസ്, സി.എഫ്.ഒ സെബാസ്റ്റ്യൻ പെരേര എന്നിവർ ആശംസകൾ അറിയിച്ചു.





