പാതയോരങ്ങളിൽ അനധികൃത ഫ്ലക്സ്ബോർഡ്, ബാനർ സ്ഥാപിച്ചാൽ നടപടി

പാതയോരങ്ങളിൽ അനധികൃത ഫ്ലക്സ്ബോർഡ്, ബാനർ സ്ഥാപിച്ചാൽ നടപടി

ഇടുക്കി: ജില്ലയിലെ പാതയോരങ്ങളിൽ അനധികൃതമായി ഫ്ലക്സ്, ബോർഡ്, ബാനർ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ചതായി തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഇത്തരത്തിലുള്ളവ സ്ഥാപിക്കുന്നവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനും ഓരോ ഇനത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനും തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് അനുമതി നൽകിയിട്ടുണ്ട്.

രാഷ്ട്രീയ പാർട്ടികൾ, മതസ്ഥാപനങ്ങൾ, സാമുദായിക സംഘടനകൾ, സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവർ നിലവിലുള്ള സർക്കാർ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ മുൻകൂർ അനുമതിയോടെ മാത്രമേ ഇത്തരം പരസ്യ സാമഗ്രികൾ സ്ഥാപിക്കാൻ പാടുള്ളൂ.

ഹൈക്കോടതി ഉത്തരവും തുടർ നിർദേശങ്ങളും അടിസ്ഥാനമാക്കി സംസ്ഥാനത്തെ പാതയോരങ്ങളിൽ അനധികൃതമായി ഫ്ലക്സ്, ബോർഡ്, ബാനർ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിക്കുന്നത് വിലക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.