ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി ; 47 പേർ പട്ടികയിൽ
കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ആദ്യ പട്ടികയിൽ 47 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയാകും.
മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ പാലക്കാട് മണ്ഡലത്തിലും അനൂപ് ആൻ്റണി ജോസഫ് തിരുവല്ല മണ്ഡലത്തിലും സ്ഥാനാർഥികളാകും.
മുൻ ഡി.ജി.പി. ആർ. ശ്രീലേഖ വട്ടിയൂർക്കാവിൽ മത്സരിക്കും. പൂഞ്ഞാറിൽ പി. സി. ജോർജ്, പാലായിൽ ഷോൺ ജോർജ്, തൃശൂരിൽ പത്മജ വേണുഗോപാൽ, ഷൊർണൂരിൽ ശങ്കു ടി. ദാസ് എന്നിവരും ജനവിധി തേടും. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് മത്സരിക്കും.
ഇതിനുപുറമെ ബേപ്പൂരിൽ അഡ്വ. കെ. പി. പ്രകാശ് ബാബു, കാട്ടാക്കടയിൽ പി. കെ. കൃഷ്ണദാസ്, ഒറ്റപ്പാലത്ത് മേജർ രവി തുടങ്ങിയവരും മത്സരിക്കും. ശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം സിപിഐയും സിപിഐ(എം)യും തങ്ങളുടെ സ്ഥാനാർത്ഥി പട്ടികകൾ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മേയ് 4നാണ്. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9ന് പോളിംഗ് ബൂത്തിലേക്ക് പോകും. തമിഴ്നാട്ടിൽ ഏപ്രിൽ 23നാണ് വോട്ടെടുപ്പ്.
ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥികൾ:
മഞ്ചേശ്വരം – കെ. സുരേന്ദ്രൻ
ഉദുമ – മനുലാൽ മേലോത്ത്
കാഞ്ഞങ്ങാട് – ബൽരാജ് എം
പയ്യന്നൂർ – എ. പി. ഗംഗാധരൻ
അഴീക്കോട് – കെ. കെ. വിനോദ് കുമാർ
കണ്ണൂർ – സി. രഘുനാഥ്
മാനന്തവാടി – പി. ശ്യാം രാജ്
സുൽത്താൻബത്തേരി – കവിത എ. എസ്.
വടകര – അഡ്വ. കെ. ദിലീപ്
കുറ്റ്യാടി – രാമദാസ് മണലേരി
നാദാപുരം – സി. പി. വിപിൻ ചന്ദ്രൻ
കൊയിലാണ്ടി – സി. ആർ. പ്രഫുൽ
പേരാമ്പ്ര – എം. മോഹനൻ മാസ്റ്റർ
ബാലുശ്ശേരി – സി. പി. സതീശൻ
എലത്തൂർ – ടി. ദേവദാസ്
കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്
കോഴിക്കോട് സൗത്ത് – ടി. രനീഷ്
ബേപ്പൂർ – അഡ്വ. കെ. പി. പ്രകാശ് ബാബു
കുന്നമംഗലം – വി. കെ. സജീവൻ
ഷൊർണൂർ – ശങ്കു ടി. ദാസ്
ഒറ്റപ്പാലം – മേജർ രവി
മലമ്പുഴ – സി. കൃഷ്ണകുമാർ
പാലക്കാട് – ശോഭാ സുരേന്ദ്രൻ
ചേലക്കര – കെ. ബാലകൃഷ്ണൻ
മണലൂർ – അഡ്വ. കെ. കെ. അനീഷ് കുമാർ
തൃശൂർ – പത്മജ വേണുഗോപാൽ
ഇരിഞ്ഞാലക്കുട – സന്തോഷ് ചെറക്കുളം
ദേവികുളം – എസ്. രാജേന്ദ്രൻ
പാലാ – ഷോൺ ജോർജ്
വൈക്കം – കെ. അജിത്ത്
കാഞ്ഞിരപ്പള്ളി – അഡ്വ. ജോർജ് കുര്യൻ
പൂഞ്ഞാർ – പി. സി. ജോർജ്
അമ്പലപ്പുഴ – അരുൺ അനിരുദ്ധൻ
ഹരിപ്പാട് – സന്ദീപ് വാചസ്പതി
ചെങ്ങന്നൂർ – എം. വി. ഗോപകുമാർ
തിരുവല്ല – അനൂപ് ആൻ്റണി ജോസഫ്
കരുനാഗപ്പള്ളി – വി. എസ്. ജിതിൻ ദേവ്
കുന്നത്തൂർ – രാജി പ്രസാദ്
കൊട്ടാരക്കര – ആർ. രശി
ചാത്തന്നൂർ – ബി. ബി. ഗോപകുമാർ
ആറ്റിങ്ങൽ – അഡ്വ. പി. സുധീർ
നെടുമങ്ങാട് – യുവരാജ് ഗോകുൽ
കഴക്കൂട്ടം – വി. മുരളീധരൻ
വട്ടിയൂർക്കാവ് – ആർ. ശ്രീലേഖ
നേമം – രാജീവ് ചന്ദ്രശേഖർ
പാറശ്ശാല – അഡ്വ. ഗിരീഷ് നെയ്യാർ
കാട്ടാക്കട – പി. കെ. കൃഷ്ണദാസ്





