അസംബ്ലി ലെവൽ ഉദ്യോഗസ്ഥർക്കായി പരിശീലനം; ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

അസംബ്ലി ലെവൽ ഉദ്യോഗസ്ഥർക്കായി പരിശീലനം; ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നിയമിച്ച അസംബ്ലി ലെവൽ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി, ഉടുമ്പൻചോല, ദേവികുളം, പീരുമേട്, തൊടുപുഴ നിയോജകമണ്ഡലങ്ങളിൽ നിന്ന് 10 പേർ വീതം പരിശീലനത്തിൽ പങ്കെടുത്തു. പത്രികാസമർപ്പണം മുതൽ വോട്ടെണ്ണൽ വരെയുള്ള മുഴുവൻ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും ഉദ്യോഗസ്ഥർക്ക് വിശദമായി പരിശീലനത്തിലൂടെ അവതരിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

പരിശീലനം പൂർത്തിയാക്കിയ അസംബ്ലി ലെവൽ ട്രെയിനർമാർക്കാണ് ബന്ധപ്പെട്ട മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചുമതല. കൂടാതെ മറ്റ് ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്നത് ഇവരായിരിക്കും. ആദ്യഘട്ട പരിശീലനത്തിന് പുറമെ രണ്ടാംഘട്ടത്തിൽ വോട്ടിംഗ് മെഷീൻ, വിവി പാറ്റ് എന്നിവയുടെ പ്രവർത്തനം ഉൾപ്പെടെയുള്ള പ്രായോഗിക പരിശീലനവും നൽകും.

ജില്ലാ നോഡൽ ഓഫീസറും കട്ടപ്പന എൽ.എ സ്പെഷ്യൽ തഹസിൽദാരുമായ ജി. ജീവ, സീനിയർ ക്ലർക്കുമാരായ ഷൈജു തങ്കപ്പൻ, വി.ടി. ലാൻസൺ എന്നിവർ ക്ലാസുകൾ നയിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യു, ജൂനിയർ സൂപ്രണ്ട് ഹോർമിസ് കുരുവിള എന്നിവർ പരിപാടിയിൽ പങ്കെടുത്തു.