എംജി സർവകലാശാല എൻഎസ്എസ് മികച്ച യൂണിറ്റ് അവാർഡ് ജെപിഎം കോളേജിന്
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയുടെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അവാർഡ് ലബ്ബക്കട ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റ് നേടി. അമലഗിരി ബിഷപ്പ് കുര്യാളശേരി കോളേജ് ഫോർ വിമൻസിൽ നടന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അവാർഡ് വിതരണം ചെയ്തു.
മികച്ച പ്രോഗ്രാം ഓഫീസറായി കമ്പ്യൂട്ടർ വിഭാഗം മേധാവി ടി.ജി. ടോമിനെയും, മികച്ച വോളണ്ടിയർമാരായി സിദ്ധാർഥ് സാജുവിനെയും അന്നാ മോൾ ജോസഫിനെയും ആദരിച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി നടത്തിയ സജീവ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് യൂണിറ്റിന് ഈ നേട്ടം ലഭിച്ചത്.
മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത്, പ്രിൻസിപ്പൽ ഡോ. ജോൺസൺ വി, വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ്, ബർസാർ ഫാ. ചാൾസ് തൊപ്പിൽ എന്നിവർ സംസാരിച്ചു.






