നിയമസഭാ തിരഞ്ഞെടുപ്പ് : ജില്ലയിൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സെല്ലിന്റെ പ്രവർത്തനം ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് : ജില്ലയിൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സെല്ലിന്റെ പ്രവർത്തനം ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സെല്ലിന്റെ പ്രവർത്തനം ജില്ലയിൽ ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. ദിനേശൻ ചെറുവാട്ട് എം.സി.എം.സി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഇലക്ട്രോണിക്, ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ പരസ്യങ്ങൾക്ക് മുൻകൂർ അംഗീകാരം നൽകുകയും പണം വാങ്ങി പ്രസിദ്ധീകരിക്കുന്ന “പെയ്ഡ് ന്യൂസ്” ഉൾപ്പെടെയുള്ള വാർത്തകൾ നിരീക്ഷിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനമാണ് എം.സി.എം.സി.

Slide 1
Slide 2
Slide 3
Slide 4

ജില്ലാ കളക്ടർ ചെയർമാനായും ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രസാദ് ഐ.ആർ. മെമ്പർ സെക്രട്ടറിയായും സബ് കളക്ടർ അനൂപ് ഗാർഗ്, ഐ.ടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ലിജോഷ് ജോൺ, ആകാശവാണി ദേവികുളം ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. സുഭാഷ്, ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി എന്നിവർ അംഗങ്ങളായാണ് സമിതി പ്രവർത്തിക്കുന്നത്.

ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ മീഡിയ ഹാളിൽ സജ്ജീകരിച്ചിരിക്കുന്ന എം.സി.എം.സി സെല്ലിൽ മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സർട്ടിഫിക്കേഷനും വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരും ജേണലിസം വിദ്യാർത്ഥികളും ഉൾപ്പെട്ട സംഘം രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കും.

📌 എം.സി.എം.സി ചുമതലകൾ

പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാർത്തകൾ കണ്ടെത്തി നടപടി സ്വീകരിക്കുക

അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ തടയുക

രാഷ്ട്രീയ പാർട്ടികളുടെ പരസ്യങ്ങൾക്ക് മുൻകൂർ അംഗീകാരം നൽകുക

സ്ഥാനാർത്ഥികളുടെ ചെലവുകണക്കിൽ പരസ്യ ചെലവുകൾ ഉൾപ്പെടുത്തുക

പോസ്റ്ററുകൾ, ഹാൻഡ്ബില്ലുകൾ എന്നിവയിൽ പ്രസാധക-പ്രിന്റർ വിവരങ്ങൾ പരിശോധിക്കുക

പത്രങ്ങൾ, ടെലിവിഷൻ, റേഡിയോ, കേബിൾ ചാനലുകൾ, സോഷ്യൽ മീഡിയ, എസ്.എം.എസ്, വോയിസ് മെസേജുകൾ, ഇ-പേപ്പറുകൾ, വെബ്സൈറ്റുകൾ തുടങ്ങി എല്ലാ മാധ്യമങ്ങളിലും വരുന്ന രാഷ്ട്രീയ പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധമാണ്.

⚠️ നിയന്ത്രണങ്ങൾ

താഴെപ്പറയുന്ന തരത്തിലുള്ള പരസ്യങ്ങൾ അനുവദനീയമല്ല:

മതം, സമുദായം എന്നിവയെ അപമാനിക്കുന്ന ഉള്ളടക്കം

അശ്ലീലവും അപകീര്‍ത്തികരവുമായ പരാമർശങ്ങൾ

അക്രമം പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങൾ

കോടതിയലക്ഷ്യം, ഭരണഘടനാ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്തൽ

രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന ഉള്ളടക്കം

വ്യക്തികളുടെ സ്വകാര്യജീവിതത്തെ ബാധിക്കുന്ന ആരോപണങ്ങൾ

ആരാധനാലയങ്ങൾ, മതചിഹ്നങ്ങൾ, പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ തുടങ്ങിയവ പ്രചാരണത്തിൽ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

📝 അപേക്ഷ സമർപ്പിക്കൽ മാർഗനിർദ്ദേശങ്ങൾ

അംഗീകൃത പാർട്ടികൾ: പരസ്യത്തിന് 3 ദിവസം മുൻപ് അപേക്ഷ സമർപ്പിക്കണം

രജിസ്റ്റർ ചെയ്യാത്ത പാർട്ടികൾ/വ്യക്തികൾ: 7 ദിവസം മുൻപ് അപേക്ഷ നൽകണം

പരസ്യത്തിന്റെ രണ്ട് ഇലക്ട്രോണിക് പകർപ്പുകളും ട്രാൻസ്‌ക്രിപ്റ്റും നൽകണം

നിർമാണ ചെലവും പ്രക്ഷേപണ ചെലവും വ്യക്തമാക്കണം

ചെക്ക്/ഡിമാൻഡ് ഡ്രാഫ്റ്റ് വഴി മാത്രമേ പണം നൽകൂവെന്ന് ഉറപ്പ് നൽകണം

എം.സി.എം.സി അനുമതിയില്ലാതെ ഒരു മാധ്യമ പരസ്യവുംപ്രസിദ്ധീകരിക്കാൻ പാടില്ല.

📧 ഇമെയിൽ: mcmcidk2026@gmail.com