നിയമസഭ തിരഞ്ഞെടുപ്പ്: ഇടുക്കിയിൽ എൻഡിഎ സ്ഥാനാർഥിയായി അഡ്വ. പ്രതീഷ് പ്രഭ
ഇടുക്കി: നിയമസഭ തിരഞ്ഞെടുപ്പിൽ ഇടുക്കി നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി BDJS ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ മത്സരിക്കും.ഇടുക്കി അടിമാലി സ്വദേശിയാണ്
LDF സ്ഥാനാർഥിയായി റോഷി അഗസ്റ്റിൻ മത്സരരംഗത്ത് നിലവിലുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
എൻഡിഎയ്ക്ക് വേണ്ടി പ്രതീഷ് പ്രഭയുടെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.





