തേക്കടിയിൽ വനദിനാഘോഷം നടത്തി.
കുമിളി:- കേരള വനം വന്യജീവി വകുപ്പ്, പെരിയാർ ടൈഗർ റിസർവിന്റെ അഭിമുഖ്യത്തിൽ വന ദിനാചരണം തേക്കടിയിൽ സംഘടിപ്പിച്ചു. പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ സാജു പി യു IFS ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തകനും ഇല നേച്ചർ ക്ലബ് സംസ്ഥാന ചെയർമാനുമായ സജിദാസ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. പെരിയാർ ടൈഗർ റിസർവ് എ എഫ് ഡി ലക്ഷ്മി ആർ, ബോധവത്ക്കരണ ക്ലാസ്സുകൾ നയിച്ചു. തേക്കടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഫ്രാൻസിസ് യോഹന്നാൻ, വനം വകുപ്പിന്റെ വിവിധ ഉദ്യോഗസ്ഥർ പരിപാടികൾക്ക് നേതൃത്വം നൽകി. കുമിളി
സഹ്യജ്യോതി കോളേജിലെ വിദ്യാർത്ഥികൾക്കായി, പരിപാടികളുടെ ഭാഗമായി വനയാത്ര, പഠന ക്ലാസുകൾ, എന്നിവയും സംഘടിപ്പിച്ചിരുന്നു.





