ഇടുക്കി ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളേജിൽ ‘എക്സൈറ്റ് 26’ പ്രദർശനം

ഇടുക്കി ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളേജിൽ ‘എക്സൈറ്റ് 26’ പ്രദർശനം

ഇടുക്കി: ഗവ. എൻജിനീയറിങ് കോളജിൽ  ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘എക്സൈറ്റ് 26’ എന്ന പേരിൽ ടെക്നിക്കൽ പ്രോജക്ട് പ്രദർശനവും ഓപ്പൺ ഹൗസും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ Dr. ബൈജു ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

പരിപാടിയിൽ Dr. മഞ്ജു മാനുവൽ അധ്യക്ഷത വഹിച്ചു. എസ് 6, എസ് 8 ബി.ടെക് വിദ്യാർത്ഥികൾ തയ്യാറാക്കിയ സാമൂഹ്യപ്രതിബദ്ധതയുള്ള 40 നവീന പ്രോജക്ടുകൾ പ്രദർശിപ്പിച്ചു.

മായം കലർന്ന പാൽ തിരിച്ചറിയാനും പാലിലെ വെള്ളത്തിന്റെ അളവ് ഉൾപ്പെടെയുള്ള വിവരങ്ങൾ മൊബൈൽ ഫോണിലേക്ക് സന്ദേശമായി ലഭ്യമാക്കാനും സഹായിക്കുന്ന മിൽക്ക് അഡൾട്ടറേഷൻ ഡിറ്റക്ടർ, മലനിരകളിൽ ഉണ്ടാകുന്ന ഉരുള്‍പൊട്ടൽ സാധ്യത മുൻകൂട്ടി തിരിച്ചറിയാൻ മണ്ണിലെ ജലാംശ വർധനവ് കണ്ടെത്തുന്ന ലാൻഡ്‌സ്ലൈഡ് ഡിറ്റക്ടർ, കമുകിൽ കയറാതെ മൊബൈൽ ഫോൺ ഉപയോഗിച്ച് അടയ്ക്ക പറിക്കാൻ കഴിയുന്ന റോബോട്ട് എന്നിവ ഉൾപ്പെടെ നിരവധി പുതുമയാർന്ന ആശയങ്ങൾ ശ്രദ്ധ നേടി.

ഓപ്പൺ ഹൗസിനോടനുബന്ധിച്ച് നെക്സോറ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗെയിം സോണും ഒരുക്കി. സ്കൂൾ, കോളജ് വിദ്യാർത്ഥികളും പൊതുജനങ്ങളും പ്രദർശനം കാണാനെത്തി.

എക്സിബിഷന്റെ ഭാഗമായി ‘അതിരുകൾക്കപ്പുറം’ എന്ന ടെക്നിക്കൽ ടോക്ക് സീരീസിനും തുടക്കമായി. Dr. K. R. ഹിരൻ മുഖ്യപ്രഭാഷണം നടത്തി.

സ്റ്റാഫ് കോ-ഓർഡിനേറ്റർ എം. എസ്. ദീപ, ഡോ. ഹരി, ഡോ. സന്തോഷ് കുമാർ, ഡോ. ഷെരീഫ്, പി.ടി.എ വൈസ് പ്രസിഡന്റ് റോയ് ജോസഫ്, കോ-ഓർഡിനേറ്റർമാരായ തിമോത്തി ഷിബു, അരവിന്ദ്, അവന്തിക വിനോദ് എന്നിവർ പ്രസംഗിച്ചു.