എകലവ്യ റെസിഡൻഷ്യൽ സ്‌കൂളിൽ അധ്യാപക നിയമനം
സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ റെസിഡൻഷ്യൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കിയിലെ എകലവ്യ റെസിഡൻഷ്യൽ സ്‌കൂളിൽ വിവിധ അധ്യാപക തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
📌 നിയമനം ലഭ്യമാകുന്ന തസ്തികകൾ:
ഹൈസ്കൂൾ അസിസ്റ്റന്റ് (മലയാളം, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ്)
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ
സ്പെഷ്യൽ ടീച്ചർ (മ്യൂസിക്)
മാനേജർ കം റെസിഡന്റ് ട്യൂട്ടർ (ആൺ / പെൺ)
എച്ച്.എസ്.എസ്.ടി (ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി, കൊമേഴ്സ്)
ടി.ജി.ടി (ഇംഗ്ലീഷ്, മലയാളം)
📄 അപേക്ഷ സമർപ്പിക്കൽ:
അപേക്ഷയോടൊപ്പം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം. കൂടിക്കാഴ്ച സമയത്ത് അസ്സൽ രേഖകളും ഹാജരാക്കണം.
📬 അപേക്ഷ അയക്കേണ്ട വിലാസം:
പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി, ഇടുക്കി
ഒന്നാം നില, ന്യൂ ബ്ലോക്ക്, മിനി സിവിൽ സ്റ്റേഷൻ, തൊടുപുഴ – 685584
📅 അവസാന തീയതി: ഏപ്രിൽ 15, വൈകിട്ട് 5 മണി
📞 ഫോൺ: 04862 222399
📧 ഇ-മെയിൽ: itdpidukki@gmail.com
തപാൽ മുഖേനയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.





