കട്ടപ്പനയിൽ എന്‍.ഡി.എ. റോഡ് ഷോയും പൊതുസമ്മേളനവും മാർച്ച് 31ന്
ഇടുക്കി നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാർഥി അഡ്വ. പ്രതീഷ് പ്രഭയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാർച്ച് 31ന് കട്ടപ്പനയിൽ വിപുലമായ റോഡ് ഷോയും പൊതുസമ്മേളനവും സംഘടിപ്പിക്കും.
എന്‍.ഡി.എ സംസ്ഥാന കൺവീനറും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ആലപ്പുഴ മേഖലാ പ്രസിഡന്റ് എൻ. ഹരി മുഖ്യപ്രഭാഷണം നടത്തും.
ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് ഉൾപ്പെടെ എന്‍.ഡി.എയുടെ വിവിധ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയുടെ വിവരം എന്‍.ഡി.എ ഇടുക്കി നിയോജക മണ്ഡലം കൺവീനർ പ്രസാദ് വിലങ്ങുപാറ അറിയിച്ചു.





