മാധ്യമപ്രവര്‍ത്തകനു നേരെയുണ്ടായ കയ്യേറ്റശ്രമം: പ്രതിഷേധവുമായി പത്രപ്രവര്‍ത്തക യൂണിയന്‍

മാധ്യമപ്രവര്‍ത്തകനു നേരെയുണ്ടായ കയ്യേറ്റശ്രമം: പ്രതിഷേധവുമായി പത്രപ്രവര്‍ത്തക യൂണിയന്‍

കൈരളി ടിവി റിപ്പോര്‍ട്ടര്‍ അഖില്‍ ടി എസ്-നെ യുഡിഎഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) ഇടുക്കി ജില്ലാ ഘടകം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Slide 1
Slide 2
Slide 3
Slide 4

സമീപകാലത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളിലും സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിലും ആരോപിച്ചു.

Slide 1
Slide 2
Slide 3
Slide 4

തിരഞ്ഞെടുപ്പ് സമയത്ത് അണികളെ നിയന്ത്രണം വിട്ട നിലയിലാണ് വിടുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ മേല്‍ ആക്രമണം അനുവദിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് കെ.യു.ഡബ്ല്യു.ജെ മുന്നറിയിപ്പ് നല്‍കി.

കെ സി വേണുഗോപാല്‍-നോട് ചോദ്യം ചോദിക്കാന്‍ സമീപിച്ചപ്പോഴാണ് സംഭവം നടന്നത്. ഇടുക്കി രാജകുമാരിയില്‍ നടന്ന സംഭവത്തില്‍ പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകര്‍ അഖില്‍ ടി എസ്-നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

തുടര്‍ന്ന് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് സ്ഥിതി നിയന്ത്രണ വിധേയമായത്. പിന്നീട് യുഡിഎഫ് നേതാക്കള്‍ സ്ഥലത്തെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4