‘ഉജ്ജ്വല’ പുരസ്‌കാരം ഡോ. വിജിത ആർ. കുറുപ്പിന്

കോടിക്കുളം ഗവ. ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസറാണ്

‘ഉജ്ജ്വല’ പുരസ്‌കാരം ഡോ. വിജിത ആർ. കുറുപ്പിന്

കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വനിതാകമ്മിറ്റിയുടെ ‘ഉജ്ജ്വല’ പുരസ്‌കാരം കോടിക്കുളം ഗവ. ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസറായ ഡോ. വിജിത ആർ. കുറുപ്പിന് ലഭിച്ചു.

Slide 1
Slide 2
Slide 3
Slide 4

അന്താരാഷ്ട്ര വനിതാദിനാചരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും ഔദ്യോഗിക രംഗത്തും സംഘടനാ പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച വനിതാ മെഡിക്കൽ ഓഫീസർമാർക്ക് നൽകുന്ന അംഗീകാരത്തിന്റെ ഭാഗമായാണ് ഈ പുരസ്‌കാരം. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിൽ നടന്ന സമാപനച്ചടങ്ങിലാണ് ജില്ലാതലത്തിൽ നിന്നും ഡോ. വിജിതയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

Slide 1
Slide 2
Slide 3
Slide 4

ഡിസ്‌പെൻസറിയുടെ പ്രവർത്തനങ്ങൾക്ക് ദേശീയ-സംസ്ഥാന തലങ്ങളിൽ ലഭിച്ച അംഗീകാരങ്ങൾ, വിവിധ ആരോഗ്യ സേവനപദ്ധതികളുടെ വിജയകരമായ നടപ്പാക്കൽ, ഡിസ്‌പെൻസറിയെ മനോഹരവും രോഗി സൗഹൃദവുമായ സ്ഥാപനമാക്കുന്നതിൽ വഹിച്ച പങ്ക്, അസോസിയേഷൻ ജില്ലാ വനിതാ കൺവീനർ എന്ന നിലയിലെ സജീവ പ്രവർത്തനം എന്നിവ പരിഗണിച്ചാണ് അവരെ ഈ ബഹുമതിക്ക് അർഹയാക്കിയിരിക്കുന്നത്.

കോട്ടയം മൂലവട്ടം ശിവവിലാസത്തിൽ എസ്. രാധാകൃഷ്ണക്കുറുപ്പിന്റെയും എം. വി. ശ്രീകുമാരിയുടെയും മകളാണ് ഡോ. വിജിത ആർ. കുറുപ്പ്.