വന്ദേമാതരം പാടിയ കുട്ടിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

വന്ദേമാതരം പാടിയ കുട്ടിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

യുഡിഎഫ് തിരഞ്ഞെടുപ്പ് സമ്മേളന വേദിയില്‍ വന്ദേമാതരം ഗാനം ആലപിച്ച കുട്ടിയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി. ഉടുമ്പൻചോല സ്വദേശിനിയായ ജിയാ കെ. സിബിയാണ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയത്.

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പനയില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് ജിയ വന്ദേമാതരം ആലപിച്ചത്. തുടര്‍ന്ന് പ്രസംഗത്തിനിടെ മികച്ച രീതിയില്‍ ഗാനം ആലപിച്ച കുട്ടിയെ രാഹുല്‍ ഗാന്ധി വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

വലിയ ജനക്കൂട്ടത്തിന് മുന്നില്‍ നിർഭയമായി ഗാനം ആലപിച്ച ജിയായിലൂടെ ഭയമില്ലാത്ത സ്ത്രീത്വത്തിന്റെ പ്രതിഫലനമാണ് കാണാന്‍ കഴിഞ്ഞതെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

സമ്മേളനം കഴിഞ്ഞ ശേഷം ജിയായ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. രാജകുമാരി സെന്‍.മേരീസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ജിയ, ഉടുമ്പൻചോല ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിബി കെ. ജെയുടെ മകളാണ്.