വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഇടുക്കി ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും പോളിംഗ് സ്റ്റേഷനുകള്‍, സ്വീകരണ-വിതരണ കേന്ദ്രങ്ങള്‍ എന്നീ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍, കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 8, 9 തീയതികളില്‍ അവധി പ്രഖ്യാപിച്ചു.
പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു





