നിയമസഭാ തിരഞ്ഞെടുപ്പ്: പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണിന് നിരോധനം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോളിങ് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച നിരീക്ഷകര്‍, സൂക്ഷ്മ നിരീക്ഷകര്‍, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമാണ് പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി. കോഡ്‌ലെസ് ഫോണുകള്‍, വയര്‍ലെസ് ഉപകരണങ്ങള്‍ എന്നിവയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.
അതേസമയം, പോളിംഗ് സ്‌റ്റേഷനുകളുടെ 100 മീറ്റര്‍ പരിധിക്ക് പുറത്തു മാത്രമേ ഇലക്ഷന്‍ ബൂത്തുകള്‍ സജ്ജീകരിക്കാന്‍ അനുമതിയുള്ളൂ. ഒരു സ്ഥാനാര്‍ഥിക്ക് ഒരേയൊരു ബൂത്ത് മാത്രമേ അനുവദിക്കൂ എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
സ്വതന്ത്രവും ക്രമബദ്ധവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായാണ് ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.





