ആടിന് രക്ഷകരായി അഗ്നിരക്ഷാസേന

ആടിന് രക്ഷകരായി അഗ്നിരക്ഷാസേന

ഇലപ്പിള്ളിക്ക് സമീപം ചെന്നാപ്പാറയിൽ കിണറ്റിൽ വീണ ആടിനെ മൂലമറ്റം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. സംഭവം ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

മൈലാടൂർ കളപ്പുരക്കൽ ജോയ്സ് ജോസഫിന്റെ രണ്ട് വയസുള്ള ആടാണ് കിണറ്റിൽ വീണത്. ചുറ്റുമതിലോടുകൂടിയ കിണറിന് ഏകദേശം 40 അടി താഴ്ചയും നാല് അടി വെള്ളവും ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തേക്ക് വലിയ വാഹനങ്ങൾ എത്തിച്ചേരാൻ പ്രയാസമുള്ളതിനാൽ സേനാംഗങ്ങൾ ജീപ്പിലാണ് എത്തിയത്.

തുടർന്ന് സേനാംഗമായ എം.പി. സിജു കിണറ്റിൽ ഇറങ്ങി ആടിനെ സുരക്ഷിതമായി കരയിലെത്തിച്ചു. വീഴ്ചയിൽ ആടിന് ചെറിയ പരിക്കുകൾ മാത്രമാണ് ഉണ്ടായത്.

ജിൻസ് മാത്യു, ബിബിൻ എ. തങ്കപ്പൻ, പ്രശാന്ത് കെ., എ. അഫ്സൽ ഖാൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.