തടിലോറി തലകീഴായി മറിഞ്ഞ് അപകടം
വണ്ണപ്പുറം : ബ്ലാത്തിക്കവല മൂക്കൻ തോട്ടത്തിലെ വളവിൽ തടി കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞ് അപകടം സംഭവിച്ചു. വണ്ണപ്പുറം – ചേലച്ചുവട് റോഡ് ബി.എം.ബി.സി നിലവാരത്തിൽ പണിയുന്നതിനായി മെറ്റൽ ഇളക്കിയിട്ടിരുന്ന ഭാഗത്ത് കയറിയപ്പോൾ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.
ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും സാരമായ പരിക്കുകളില്ല.





