കൗമാരക്കാർ സമൂഹത്തിനും സഭയ്ക്കും പ്രതിബദ്ധരാകണം: മാർ ജോണ്‍ നെല്ലിക്കുന്നേല്‍

കൗമാരക്കാർ സമൂഹത്തിനും സഭയ്ക്കും പ്രതിബദ്ധരാകണം: മാർ ജോണ്‍ നെല്ലിക്കുന്നേല്‍

മുരിക്കാശേരി: ഈ കാലഘട്ടത്തിലെ കൗമാരക്കാർ സഭയോടും തങ്ങൾ ജീവിക്കുന്ന സമൂഹത്തോടും പ്രതിബദ്ധതയുള്ളവരായി വളരണമെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. ഇടുക്കി രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെയും ജീസസ് യൂത്തിന്റെയും നേതൃത്വത്തിൽ, രൂപത പ്രയർ ഗ്രൂപ്പിന്റെയും യെസ് ഫോർമേഷൻ സംഘത്തിന്റെയും സഹകരണത്തോടെ മുരിക്കാശേരി പാവനാത്മാ കോളജിൽ സംഘടിപ്പിച്ച "മീറ്റ് ജീസസ് ടീൻസ് കോൺഫറൻസ് - സീസൺ 2"-ൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4

നാളത്തെ സഭയുടെയും സമൂഹത്തിന്റെയും വളർച്ച കൗമാരക്കാരിലാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുസമൂഹത്തെ നന്മയുടെ പാതയിൽ നയിക്കേണ്ടതും സഭയെ പ്രേഷിതാഭിമുഖ്യത്തിൽ വളർത്തേണ്ടതും ഇവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളർച്ചയുടെ ഈ നിർണായക ഘട്ടത്തിൽ ശരിയായ പാത തെരഞ്ഞെടുക്കാൻ കുട്ടികളും, അവർ ആ പാതയിൽ നിലനിൽക്കുന്നുവെന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

കുട്ടികൾ അനുദിന വിശുദ്ധബലിയിൽ പങ്കെടുക്കുകയും കുടുംബാംഗങ്ങളോടൊപ്പം ജപമാല ചൊല്ലി പ്രാർത്ഥനയിൽ സ്ഥിരത പുലർത്തുകയും ചെയ്യണമെന്ന് ബിഷപ് നിർദ്ദേശിച്ചു. പ്രാദേശിക സഭയായ രൂപതയോടുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മിഷൻ പ്രവർത്തനങ്ങളുടെ പ്രാധാന്യം വിശദീകരിച്ച ബിഷപ്, വിവിധ മിഷൻ കേന്ദ്രങ്ങളെയും മിഷനറിമാരെയും പരിചയപ്പെടുത്തി യുവാക്കളെ മിഷൻ രംഗത്ത് സജീവമായി പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തു. രൂപതയിലെ 9, 10 ക്ലാസുകളിലെ വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കായി ഏപ്രിൽ 11 മുതൽ 15 വരെ സംഘടിപ്പിച്ച ക്യാമ്പിൽ അറുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു.

ടീൻസ് കോൺഫറൻസിനോടനുബന്ധിച്ച് വിവിധ ക്ലാസുകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ, ദിവ്യകാരുണ്യ ആരാധന, തിയറ്റർ അവതരണങ്ങൾ തുടങ്ങിയവയും നടന്നു. ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്ത കോൺഫറൻസ് ഇന്ന് സമാപിക്കും.

Slide 1
Slide 2
Slide 3
Slide 4

മോൺ. ജോസ് നരിതൂക്കിൽ, മോൺ. ഏബ്രഹാം പുറയാറ്റ് എന്നിവരുള്‍പ്പെടെ നിരവധി വൈദികരും സന്യസ്തരും പരിപാടിയിൽ പങ്കെടുത്തു. രൂപത വിശ്വാസപരിശീലന കേന്ദ്രം ഡയറക്ടർ ഫാ. ഫിലിപ്പ് ഐക്കര, ഫാ. ജോസ് പുതിയാപറമ്പിൽ, ഫാ. അജിത് മടിക്കാങ്കൽ, ഫാ. തോമസ് മണിയാട്ട്, ഫാ. ജോർജ് പള്ളിവാതുക്കൽ, ഫാ. ജിതിൻ പാറക്കൽ, ഫാ. ആൽബർട്ട് പള്ളിത്താഴത്ത്, സിസ്റ്റർ സ്റ്റാർലറ്റ് സി.എം.സി., സെസിൽ ജോസ്, ജീസ് ഫ്രാൻസിസ് എന്നിവരും നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4