കുമാരമംഗലം പീഡനക്കേസ്: പ്രതി കുറ്റക്കാരന്‍, ശിക്ഷ വിധി ഇന്ന്
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. കുമാരമംഗലം സ്വദേശിയായ കേസില്‍ പ്രതിയായ അനസ് (31)നെതിരെയാണ് വിധി.
2021 ഏപ്രില്‍ 21ന് നടന്ന സംഭവത്തിലാണ് കേസിന് തുടക്കമായത്. കടയില്‍ ജോലി ചെയ്തിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്റ്റാഫ് റൂമില്‍ വെച്ച് പീഡിപ്പിച്ചെന്നതാണ് കേസ്.
പ്രതിയെ മുട്ടം പോക്‌സോ കോടതി ജഡ്ജി ആഷ് കെ. ബാല്‍ റിമാന്‍ഡ് ചെയ്തു. കേസില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.
2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് 28 പേരെ പ്രതികളാക്കി 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രോസിക്യൂഷനുവേണ്ടി അഡ്വ. പയസ് മാത്യു, അഡ്വ. ഫ്രാന്‍സീസ് പയസ്, അഡ്വ. നീരജ് അക്കര എന്നിവര്‍ കോടതിയില്‍ ഹാജരായി.





