എസ്.എൻ.ഡി.പി യോഗം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു
എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ 2808-ാം നമ്പർ ഉടുമ്പൻചോല ശാഖയിൽ പോഷകസംഘടനകളുടെ സംയുക്ത വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. ശാഖാ പ്രസിഡന്റ് സജിമോൻ തോമ്ബിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് മിനി ശ്രീകുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്തു.
ശാഖാ സെക്രട്ടറി സുരേഷ് കലയത്തോലിൽ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ് വയലിൽ, വനിതാസംഘം സെക്രട്ടറി മിനി മധു, വൈസ് പ്രസിഡന്റ് സുനിൽകുമാർ കൊച്ചുവാഴയിൽ, കുമാരസംഘം പ്രസിഡന്റ് അതുൽ ഷിജു, യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് മനോജ്, കൗൺസിൽ അംഗങ്ങളായ സിനി റെനി, ബിൻസി സനീഷ് എന്നിവർ സംസാരിച്ചു.
തിരഞ്ഞെടുപ്പിൽ വനിതാസംഘം പ്രസിഡന്റായി ഓമന സദാശിവൻ, സെക്രട്ടറിയായി രേണുക ഷാജി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റായി അഭിരാം എസ്, സെക്രട്ടറിയായി അരുണ്‍കുമാർ, കുമാരിസംഘം പ്രസിഡന്റായി അഞ്ജു ഉദയകുമാർ, സെക്രട്ടറിയായി അക്ഷയ അശോകൻ, കുമാരസംഘം പ്രസിഡന്റായി അഭിനവ് സുരേഷ്, സെക്രട്ടറിയായി ആദിത്യൻ വിനോദ് എന്നിവരെ തെരഞ്ഞെടുത്തു.
വനിതാസംഘം പ്രസിഡന്റ് ഓമന സദാശിവൻ സ്വാഗതവും യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സനൂപ് തേക്കടയിൽ നന്ദിയും രേഖപ്പെടുത്തി.


