അയ്യപ്പൻകോവിൽ തോണിത്തടിയിൽ വാഹനാപകടം; ഒരാൾ മരിച്ചു
ഇടുക്കി: അയ്യപ്പൻകോവിൽ തോണിത്തടിയിൽ വാഹനാപകടം.കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
ഉപ്പുതറ കാക്കത്തോട് വാലുമ്മേൽ പി.ജെ. ജോസഫ് (ഏപ്പച്ചൻ - 82) ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


