കട്ടപ്പന പുതിയ ബസ് സ്റ്റാന്റിൽ അഭ്യാസപ്രകടനം; ടൂറിസ്റ്റ് ബസുകൾ തടഞ്ഞ് പൊലീസ്

കട്ടപ്പന പുതിയ ബസ് സ്റ്റാന്റിൽ അഭ്യാസപ്രകടനം; ടൂറിസ്റ്റ് ബസുകൾ തടഞ്ഞ് പൊലീസ്

കട്ടപ്പന: തിരക്കേറിയ സമയത്ത് കട്ടപ്പന പുതിയ ബസ് സ്റ്റാന്റിൽ അഭ്യാസപ്രകടനം നടത്തിയ ടൂറിസ്റ്റ് ബസുകൾ പൊലീസ് തടഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.

Slide 1
Slide 2
Slide 3
Slide 4

അൽഫോൺസ കമ്പനിയുടേതായ സ്വകാര്യ ടൂറിസ്റ്റ് ബസുകളും ഒരു മിനി വാനും ബസ് സ്റ്റാൻഡ് ടെർമിനലിന് ചുറ്റും വേഗതയിൽ പാഞ്ഞ് ഹോൺ മുഴക്കിയും ഉയർന്ന ശബ്ദത്തിൽ സംഗീതം പ്ലേ ചെയ്‌തും അഭ്യാസപ്രകടനം നടത്തുകയായിരുന്നു. ഇതോടെ സ്റ്റാന്റിൽ ഗതാഗത കുരുക്ക് രൂക്ഷമായി.

Slide 1
Slide 2
Slide 3
Slide 4

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ വാഹനങ്ങൾ തടഞ്ഞു. മിനിവാൻ നിർത്താതെ സ്റ്റാൻഡിന് പുറത്തേക്ക് പാഞ്ഞെങ്കിലും ടൂറിസ്റ്റ് ബസുകൾ പൊലീസ് പിടിച്ചെടുത്തു. തുടർന്ന് വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി പൊലീസ് അറിയിച്ചു.

ടൂറിസ്റ്റ് ബസുകൾക്ക് സ്വകാര്യ ബസ് സ്റ്റാന്റിൽ പ്രവേശന വിലക്ക് നിലവിലുണ്ടെങ്കിലും മറുനാടൻ തൊഴിലാളികളെ കയറ്റുന്നതിനായി ഇത്തരം വാഹനങ്ങൾ സ്റ്റാൻഡിലേക്ക് കടക്കുന്നത് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്.

Slide 1
Slide 2
Slide 3
Slide 4