കളഞ്ഞു കിട്ടിയ സ്വർണ്ണ പാദസരം ഉടമയെ കണ്ടെത്തി തിരികെ നൽകി ബാങ്ക് ജീവനക്കാരൻ
ഇൻഡസ് ലാൻഡ് കസ്റ്റമർ സർവീസ് മാനേജരായ ഷാബിൻ ഷാജിയാണ് ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയത്
കട്ടപ്പന: വഴിയിൽ നഷ്ടപ്പെട്ട രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണ പാദസരം കണ്ടെത്തി ഉടമയ്ക്ക് സുരക്ഷിതമായി തിരികെ നൽകി ബാങ്ക് ഉദ്യോഗസ്ഥൻ മാതൃകയായി. ഇൻഡസ് ലാൻഡ് ബാങ്ക് കസ്റ്റമർ സർവീസ് മാനേജരായ ഷാബിൻ ഷാജിയാണ് ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയത്.
കട്ടപ്പന കല്ലൂകുന്ന് സ്വദേശിനിയായ ആൻസിയ ഷമീറിന്റെ പാദസരമാണ് വഴിയിൽ നഷ്ടമായത്. ഇത് കണ്ടെത്തിയ ഷാബിൻ ഷാജി, ഉടമയെ കണ്ടെത്താനുള്ള ശ്രമം നടത്തി ഒടുവിൽ പാദസരം സുരക്ഷിതമായി തിരികെ കൈ മാറുകയായിരുന്നു.


