ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിൽ തീപിടിച്ചു: യുവതിക്ക് ദാരുണാന്ത്യം
കൂരോപ്പട: കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവതിക്ക് ദാരുണാന്ത്യം. ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ (26) ആണ് മരിച്ചത്.
ഏപ്രിൽ 21-ന് രാവിലെ 11.30ഓടെ ഉണ്ടായ അപകടത്തിൽ, ഗ്യാസ് അടുപ്പിൽ നിന്നും കടലാസിൽ തീ കത്തിച്ച് ഡയപ്പർ കത്തിക്കുന്നതിനിടെയാണ് ജോമോളുടെ വസ്ത്രത്തിലേക്ക് തീ പടർന്നത്. ഗുരുതരമായി പൊള്ളലേറ്റ അവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
സംസ്കാരം ഇന്ന് (ഏപ്രിൽ 24 വെള്ളിയാഴ്ച) വൈകിട്ട് 3 മണിക്ക് പങ്ങട തിരുഹൃദയ ദേവാലയംയിൽ നടക്കും.ളാക്കാട്ടൂർ പ്ലാത്തറമുറിയിൽ സാലുവിന്റെയും മിനിയുടെയും മകളാണ് ജോമോൾ. മകൾ: ഇവാനിയ (ഒന്നര വയസ്).




