മനുഷ്യത്വത്തിന്റെ തണൽ സ്പർശം
ദാഹജല വിതരണം നടത്തി മലയാളി ചിരി ക്ലബ്
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ ദാഹജല വിതരണം നടത്തി. വേനൽചൂട് ശക്തമായ സാഹചര്യത്തിൽ യാത്രക്കാരും തൊഴിലാളികളും ഉൾപ്പെടെ പൊതുജനങ്ങൾക്ക് ആശ്വാസമായാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്.
“മനുഷ്യത്വവും മറ്റുള്ളവരെ പരിഗണിക്കുന്ന മനോഭാവവുമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം” എന്ന് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ ജോയ് വെട്ടിക്കുഴി പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബസ് സ്റ്റാൻഡുകൾ, ഓട്ടോ സ്റ്റാൻഡുകൾ, നിർമ്മാണ തൊഴിലാളികൾ പ്രവർത്തിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലായി ദാഹജലം വിതരണം നടത്തി.
മലയാളി ചിരി ക്ലബ് പ്രസിഡണ്ട് സണ്ണി സ്റ്റോറിൽ അധ്യക്ഷത വഹിച്ചു. ചാരിറ്റി ചെയർമാൻ മനോജ് വർക്കി കുളക്കാട്ട് വയലിൽ, ജനറൽ സെക്രട്ടറി വിപിൻ വിജയൻ, വൈസ് പ്രസിഡൻ്റ് ജെറിൻ ജോസഫ്, അശോക് ഇ.ആർ, അജിത്ത് സുകുമാരൻ, സിജോ എവറസ്റ്റ്, സജീവ് ഗായത്രി, ബിബിൻ വിശ്വനാഥൻ, ബിജു നമ്പികല്ലേൽ, സിബി കുരുവിക്കൊമ്പിൽ, നോബൽ ജോൺ, അജിൻ കെ. ജോസഫ് എന്നിവർ സംസാരിച്ചു.
സന്തോഷ് ആർ, ഷെമിൽ മുള്ളൂർ, ബിബിൻ വർഗീസ്, ജോബിൻസ് കുര്യൻ, സോണി ചെറിയാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


