ആർട്ടിസ്റ്റ് ശേഖർ അയ്യന്തോൾ പുരസ്കാരം രഞ്ജിത്ത് പുൽപ്പറ്റയ്ക്ക്

ആർട്ടിസ്റ്റ് ശേഖർ അയ്യന്തോൾ പുരസ്കാരം രഞ്ജിത്ത് പുൽപ്പറ്റയ്ക്ക്

പ്രശസ്ത ചിത്രകാരൻ ശേഖർ അയ്യന്തോളിന്റെ സ്മരണക്കായി കേരള ചിത്രകലാ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരത്തിന് രഞ്ജിത്ത് പുൽപ്പറ്റ അർഹനായി.

മലപ്പുറം ജില്ലയിലെ ലൈഫ് മെമ്പർമാരിൽ നിന്നുള്ള തെരഞ്ഞെടുത്ത ചിത്രങ്ങൾ ഏപ്രിൽ 18 മുതൽ 26 വരെ മലപ്പുറം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്നു. ഈ ചിത്രങ്ങളിൽ നിന്നാണ് ജൂറി അംഗങ്ങളായ ആർട്ടിസ്റ്റ് രാജൻ കടലുണ്ടി, ഷാജു വർണശാല എന്നിവർ പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ചിത്രകാരന്മാരായ പ്രദാസ് പറപ്പൂർ, സുധാകരൻ നിലമ്പൂർ എന്നിവർക്ക് ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു.

മലപ്പുറം ആർട്ട് ഗാലറി പരിസരത്ത് നടന്ന ചടങ്ങിൽ കേരള ചിത്രകല പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് രാജീവ് കോട്ടക്കൽ പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ ശേഖർ അയ്യന്തോളിന്റെ ഭാര്യ ഓമന ടീച്ചറും മകൻ ധനൻ ശേഖറും പങ്കെടുത്തു.

മലപ്പുറം ജില്ലാ സെക്രട്ടറി ഉണ്ണി ഗ്ലോറി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഭാസ് പറപ്പൂർ, സുധാകരൻ നിലമ്പൂർ, രഞ്ജിത്ത് പുൽപ്പറ്റ, ജയദേവൻ സി.പി., സുശീലൻ നിലമ്പൂർ, ശശി ലിയോ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ബാബുരാജ് പുൽപ്പറ്റ സ്വാഗതവും ജില്ലാ ട്രഷറർ ഫാത്തിമ ഷാഹുൽ നന്ദിയും രേഖപ്പെടുത്തി.