നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചു മൂടിയതായി സംശയം

നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചു മൂടിയതായി സംശയം

ഇടുക്കി : നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. പച്ചടി സ്വദേശികളായ മേരിക്കുട്ടിയും മകൻ റെജിയും കഴിഞ്ഞ ഒരുമാസമായി കാണാതായിരുന്ന സാഹചര്യത്തിലാണ് ദുരൂഹത നിലനിൽക്കുന്നത്.

ഇരുവരെയും കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ, വീട്ടുപരിസരത്ത് മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരഭാഗം കണ്ടെത്തി. പ്രദേശത്ത് ഫോറൻസിക് സംഘം എത്തി വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.