ലോക ഭൗമദിനാഘോഷം സംഘടിപ്പിച്ചു
തേക്കടി: ലോകഭൗമദിനത്തോടനുബന്ധിച്ച് പെരിയാർ ടൈഗർ റിസർവും കേരള വനം-വന്യജീവി വകുപ്പും മുത്തൂട്ട് ഗ്രൂപ്പിന്റെ സന്താരി റിസോർട്ട്‌സും ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
കാർഡമം കൗണ്ടി ബൈ സന്താരിയിൽ പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ. ഉദ്ഘാടനം ചെയ്തു. നേച്ചർ എജുക്കേഷൻ ഓഫീസർ സേതു പാർവതി, അസിസ്റ്റന്റ് നേച്ചർ എജുക്കേഷൻ ഡയറക്ടർ സുനിൽ സി.ജി, കൺസർവേഷൻ ബയോളജിസ്റ്റ് രമേഷ് ബാബു എന്നിവർ സംസാരിച്ചു.
സന്ദർശകരുടെ പങ്കാളിത്തത്തോടെ വൃക്ഷത്തൈ നട്ടതായും സന്താരി റിസോർട്ട്‌സ് എക്‌സ്പീരിയൻസ് വൈസ് പ്രസിഡന്റ് സോബി ദേവദാസൻ അറിയിച്ചു.


