ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റ്: മികച്ച പ്രകടനം കാഴ്ച വച്ച് ജെ.സി.ഐ കട്ടപ്പന ടൗൺ ടീം
ജെ.സി.ഐ സോൺ 20യുടെ നേതൃത്വത്തിൽ പള്ളിക്കരയിൽ സംഘടിപ്പിച്ച ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ ജെ.സി.ഐ കട്ടപ്പന ടൗൺ മികച്ച പ്രകടം കാച്ചവച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് വിപുലമായ പങ്കാളിത്തവും ആവേശകരമായ മത്സരങ്ങളും കൊണ്ട് ശ്രദ്ധേയമായി.
മികച്ച ടീം ഏകോപനവും മികവുറ്റ പ്രകടനവും കാഴ്ചവെച്ചാണ് കട്ടപ്പന ടൗൺ ടീം കിരീടം സ്വന്തമാക്കിയത്. മത്സരത്തിലുടനീളം മികച്ച കളി കാഴ്ചവെച്ച ടീമിന് പ്രേക്ഷകരുടെയും സംഘാടകരുടെയും പ്രശംസ ലഭിച്ചു.
ജെ.സി.ഐ കട്ടപ്പന ടൗൺ പ്രസിഡന്റ് ജിജോമോൻ ജോർജ്, ടീം ക്യാപ്റ്റൻ വിബിൻ സെബാസ്റ്റ്യൻ, ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ് ജോജോ കുമ്പളതാനം, ആദർശ് കുര്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


